പഞ്ചായത്ത് ജീപ്പ് ദുരുപയോഗം ശരിവച്ച് റിപ്പോർട്ട്
1591753
Monday, September 15, 2025 4:11 AM IST
ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം വ്യക്തിപരമായി ഉപയാഗിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം കണ്ടെത്തൽ. കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പഞ്ചായത്ത് ജീപ്പ് അന്നത്തെ സെക്രട്ടറി, ജീവനക്കാരി എന്നിവർ ഉപയോഗിച്ചതായാണ് പരാതി ഉയർന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാഹനം ദുരുപയോഗം ചെയ്തതായി തെളിയുകയായിരുന്നു. പഞ്ചായത്തിന്റെ മൂവ്മെൻ്റ് രജിസ്റ്ററിൽ വാഹനം ഉപയോഗിക്കുന്ന വിവരം അതാത് ദിവസം രേഖപ്പെടുത്തുന്നില്ലെന്നും ആരും പരിശോധിക്കുന്നില്ലെന്നും വിജിലൻസ് കണ്ടെെത്തിയിട്ടുണ്ട് .
വാഹനത്തിൻെറ ഇന്ധനക്ഷമത, ഇന്ധന ചെലവ് എന്നിവയും പരിശോധിക്കപ്പെടുന്നില്ല എന്നും ഇടയ്ക്കിടെ ഫൈൻ ലഭിക്കുന്നതായും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.