കന്നി 20 പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു
1591762
Monday, September 15, 2025 4:24 AM IST
പന്തലിന് കാൽനാട്ടി
കോതമംഗലം: കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. തീർഥാടകർക്ക് എല്ലാവർഷവും നൽകുന്ന നേർച്ച ഭക്ഷണത്തിനുള്ള പന്തലിന്റെ കാൽനാട്ട് കർമം കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവഹിച്ചു.
വികാരി ഫാ. ജോസ് മാത്യു തച്ചേത്തുകുടി, സഹവികാരിമാരായ ഫാ. സാജു ജോർജ്, ഫാ. എൽദോസ് ചെങ്ങാമനാട്ട്, ഫാ. അമൽ കുഴികണ്ടതിൽ, ഫാ. നിയോൺ പൗലോസ് തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ. ജോസഫ്, എബി ചേലാട്ട്, വർക്കിംഗ് കമ്മറ്റിയംഗങ്ങളായ സലിം ചെറിയാൻ,
ബിനോയ് തോമസ്, ബേബി തോമസ്, പി.ഐ. ബേബി, ഡോ. റോയി എം. ജോർജ്, കമ്മറ്റി അഗംങ്ങൾ ഇടവക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.