അ​ങ്ക​മാ​ലി : സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ അ​ങ്ക​മാ​ലി- കാ​ല​ടി- അ​ത്താ​ണി- കൊ​ര​ട്ടി മേ​ഖ​ല​യി​ൽ ന​ട​ത്തി​യി​രു​ന്ന സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യി. സമരം ഒത്തുതീർപ്പായതിനെത്തുടർന്ന് ഈ മഖലയിൽ ഇന്നലെ മുതൽ തന്നെ ബസുകൾ ഓടിത്തുടങ്ങി. പ്ര​ശ്ന പ​രി​ഹാ​ര തീ​രു​മാ​ന​പ്ര​കാ​രം ര​ണ്ട് വ​ർ​ഷ​ത്തെ ക​രാ​റാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

പു​തു​ക്കി​യ ക​രാ​ർ പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ദ്യ​വ​ർ​ഷം നിലവിലുള്ള വേതനം കൂടാതെ മൂ​ന്ന് ജീ​വ​ന​ക്കാ​ർ​ക്കുംകൂ​ടി 250 രൂ​പ​ ദിവസേന കൂടുതൽ നൽകും. അ​ടു​ത്ത വ​ർ​ഷം 100 രൂ​പ കൂ​ടി വ​ർ​ധി​പ്പി​ച്ച് 350 രൂ​പ മൂന്നു പേർക്കും കൂടി ദിവസേന കൂടുതലായി ലഭിക്കും. പ​ണി​മു​ട​ക്കി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യ അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഇ​നി​യും ആ​വ​ർ​ത്തി​ക്കാ​തി​ക്കാ​ൻ അ​ങ്ക​മാ​ലി പോ​ലി​സ് എ​സ്എ​ച്ച്ഒ ​എ. ര​മേ​ഷി​ന്‍റെ മ​ധ്യ​സ്ഥ​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് ഒ​ത്തു​തീ​ർ​പ്പ് വ്യ​വ​സ്ഥ​യു​ണ്ടാ​യ​ത്.

നി​ല​വി​ലു​ള്ള അ​തി​രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് മൂ​ലം അ​ങ്ക​മാ​ലി- കാ​ല​ടി മേ​ഖ​ല​യി​ലെ ബ​സ് സ​ർ​വീ​സു​ക​ൾ വ​ൻ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തേ ദു​ര​വ​സ്ഥ തു​ട​രു​മ്പോ​ഴും യാ​ത്ര​ക്കാ​രാ​യ ജ​ന​ങ്ങ​ളോ​ടും വി​ദ്യാ​ർ​ഥിക​ളോ​ടുമുള്ള പ്ര​തി​ബ​ദ്ധ​ത ക​ണ​ക്കി​ലെ​ടു​ത്ത് വ​ള​രെ​യേ​റെ ന​ഷ്ടം സ​ഹി​ച്ചാ​ണ് ഈ ​ഒ​ത്തു​തീ​ർ​പ്പി​ന് തയാ​റാ​യി​ട്ടു​ള്ള​തെ​ന്ന് ബ​സു​ട​മ​ളു​ടെ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ബ​സു​ട​മ​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് എ.പി. ജി​ബി, ജോ​ളി തോ​മ​സ്, ന​വീ​ൻ ജോ​ൺ, ജി​ജോ ജോ​ണി, സി​ജി കു​മാ​ർ, കെ.​സി. വി​ക്ട്ട​ർ ജെ​ർ​മി​യാ​സ് വി​ക്ട​ർ എ​ന്നി​വ​രും. യൂ​ണി​യ​നു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് പി.​വി ടോ​മി, സി.​കെ. സ​ലിം , കെ.​പി. പോ​ളി, പി.​കെ. പൗ​ലോ​സ്, പി.​ജെ. ടോ​ണി, ഡേ​വി​ഡ് പി.​ജെ. പ്ര​ദീ​പ്, സു​ധീ​ഷ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഒ​ത്തു​തീ​ർ​പ്പി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല ല​യി​ലെ സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ച്ചു