മധ്യവയസ്കന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി
1591879
Monday, September 15, 2025 10:39 PM IST
മഞ്ഞപ്ര: മഞ്ഞപ്ര മേരിഗിരി പള്ളിക്ക് സമീപം മധ്യവയസ്കനെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മഞ്ഞപ്ര മരിയപുരം മാടൻ പാപ്പച്ചന്റെ മകൻ ബിജു (51) ആണ് മരിച്ചത്.
തോടിനു സമീപത്ത് ഇയാൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രിയിലാണ് മരിച്ചതെന്ന് കരുതുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനല്‍കി. കാലടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് മഞ്ഞപ്ര മാർ സ്ലീവ ഫൊറോന പള്ളിയിൽ. ഭാര്യ: ഷൈജി. മക്കൾ: അൽമ (നഴ്സിംഗ് വിദ്യാർഥിനി), ബ്ലസന്റോ, ആൻ മരിയ (ഇരുവരും വിദ്യാർഥികൾ).