കാലടി: യോർദനാപുരത്ത് ഹൈടെക് അങ്കണവാടിയുടെയും വല്യാട്ടുചിറ പുനരുദ്ധാരണ പദ്ധതിയുടെയും ഉദ്ഘാടനം ബെന്നി ബെഹന്നാൻ എംപി നിർവഹിച്ചു. റോജി എം. ജോൺ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി.
കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഡംഗം ബിനോയ് കൂരൻ, പി.ജെ. ജോയ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ഫാ. ജോസഫ് കോഴിക്കാടൻ, ഫാ. വർഗീസ് അറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.