ലഹരിവിരുദ്ധ കാന്പയിൻ: സംഘാടകസമിതി ചേർന്നു
1541868
Friday, April 11, 2025 11:43 PM IST
തൊടുപുഴ: ജില്ലാ സ്പോർട്സ് കൗണ്‍സിലിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ കാന്പയിന്റെ ജില്ലാതല സംഘാടക സമതി യോഗം ചെറുതോണി ടൗണ്‍ ഹാളിൽ ചേർന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യോഗത്തിൽ 101 അംഗ സംഘാടകസമതിയെ തെരഞ്ഞെടുത്തു. ജില്ലാകളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്പോർട്സ് കൗണ്‍സിലംഗം പി.ഐ. ബാബു, ത്രിതല പഞ്ചായത്തംഗങ്ങളായ എം. ലതീഷ് , കെ.ജി. സത്യൻ, ആൻസി തോമസ്, ബീന ടോമി, കെ. ദീപക്, സംസ്ഥാന സ്പോർട്സ് കൗണ്‍സിൽ അംഗം കെ.എൽ. ജോസഫ്, പി.എ. ഷാജിമോൻ എന്നിവർ പ്രസംഗിച്ചു.