സാൻജോ മൗണ്ടിൽ നാൽപതാം വെള്ളി ആചരിച്ചു
1542282
Sunday, April 13, 2025 5:26 AM IST
വടക്കുംമുറി: കുരിശുമല തീർഥാടന കേന്ദ്രമായ വടക്കുംമുറി സാൻജോ മൗണ്ടിൽ നാൽപതാം വെള്ളി ആചരണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. തോമസ് ആനിമൂട്ടിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ചുങ്കം ഫൊറോനയിലെ എല്ലാ ഇടവകകളുടെയും നേതൃത്വത്തിൽ കുരിശുമലകയറ്റവും നടന്നു. ഫൊറോന വികാരി ഫാ.ജോണ് ചേന്നാക്കുഴി, വടക്കുംമുറി വികാരി ഫാ. ദിപു ഇറപുറത്ത്, ജയിംസ് പൂതക്കാട്ട്, ബിജു പള്ളിപ്പുറത്ത് എന്നിവർ നേതൃത്വം നൽകി.