സാന്പത്തിക തട്ടിപ്പ്: പ്രതി പിടിയിൽ
1542271
Sunday, April 13, 2025 5:26 AM IST
കട്ടപ്പന: വിധവയായ സ്ത്രീക്ക് വീട് നിർമിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ആലപ്പുഴ ചെങ്ങന്നൂർ കൊടുകുളഞ്ഞി പെനിയേൽ തോമസ് മാത്യു (50) പിടിയിൽ. കട്ടപ്പന സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. 2025 ഫെബ്രുവരിയിൽ പല തവണകളിലായി അറുപതിനായിത്തോളം രൂപ തട്ടിയെടുത്തെന്നാണ് പരാതി. പ്രതിയെ കട്ടപ്പന കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.മാത്യു.