തൊ​ടു​പു​ഴ: സാ​ന്പ​ത്തി​ക ത​ർ​ക്ക​ത്തെത്തു​ട​ർ​ന്ന് മു​ൻ ബി​സി​ന​സ് പ​ങ്കാ​ളി​യെ ക്വ​ട്ടേ​ഷ​ൻ ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി മാ​ൻ​ഹോ​ളി​ൽ ത​ള്ളി​യ സം​ഭ​വ​ത്തി​ൽ ഒ​ന്നാം പ്ര​തി​യു​ടെ ഭാ​ര്യ​യും അ​റ​സ്റ്റി​ൽ. മു​ഖ്യ​പ്ര​തി​യാ​യ ക​ല​യ​ന്താ​നി തേ​ക്കും​കാ​ട്ടി​ൽ ജോ​മോ​ന്‍റെ ഭാ​ര്യ സീ​ന​യാ​ണ് (45) അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തിൽ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലീ​സ് നോ​ട്ടീ​സ് ന​ൽ​കി​യ​തി​നെത്തു​ട​ർ​ന്ന് സീ​ന മു​ട്ടം നീ​ലൂ​രു​ള്ള അ​ക​ന്ന ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലേ​ക്കു ക​ട​ന്ന​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ തൊ​ടു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​ടെ എ​ണ്ണം ആ​റാ​യി.