ഓപ്പറേഷൻ ഡി ഹണ്ട്: പിടിയിലായത് 265 പേർ
1542272
Sunday, April 13, 2025 5:26 AM IST
ഇടുക്കി: ലഹരിക്കെതിരേയുള്ള ഓപ്പറേഷനോടനുബന്ധിച്ച് ജില്ലയിൽ ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച ജില്ലയിൽ വ്യാപക പരിശോധന നടത്തി. ഡോഗ് സ്ക്വാഡിന്റെ സഹായത്തോടെ ഇടുക്കിയിലും മൂന്നാറിലും പോലീസ് സംഘം പരിശോധന നടത്തി.
തൊഴിലാളികളെ എത്തിക്കുന്ന വാഹനങ്ങളും ലോഡ്ജുകളും ഇതര സംസ്ഥാനക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളും സംശയമുള്ള കടകളും പരിശോധിച്ചു. ഫെബ്രുവരി 22 മുതൽ കഴിഞ്ഞ 11 വരെ ജില്ലയിൽ 255 കേസുകൾ രജിസ്റ്റർ ചെയ്തു. 265 പേരെ അറസ്റ്റ് ചെയ്തു. ജില്ലയിലുടനീളം 10175 പേരെയാണ് പരിശോധിച്ചത്.