തൊ​ടു​പു​ഴ: ഭ​ക്തി സാ​ന്ദ്ര​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നാ​ളെ ഓ​ശാ​ന ഞാ​യ​ർ ആ​ഘോ​ഷി​ക്കും.

മാ​ന​വ​ര​ക്ഷ​യ്ക്കാ​യി മ​ന്നി​ൽ അ​വ​ത​രി​ച്ച യേ​ശു​ക്രി​സ്തു ക​ഴു​ത​ക്കു​ട്ടി​യു​ടെ പു​റ​ത്തു​ക​യ​റി ജ​റൂസെ​ലേം ദേ​വാ​ല​യ​ത്തി​ലേ​ക്ക് രാ​ജ​കീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ​പ്പോ​ൾ ഒ​ലി​വി​ല​ക​ൾ വീ​ശി ദാ​വീ​ദി​ന്‍റെ പു​ത്ര​ന് ഓ​ശാ​ന പാ​ടി എ​തി​രേ​റ്റ ച​രി​ത്ര​സം​ഭ​വ​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​ണ് ദേ​വാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന​ത്.

ആ​ശീ​ർ​വ​ദി​ച്ച കു​രു​ത്തോ​ല​ക​ൾ ക​ര​ങ്ങ​ളി​ലേ​ന്തി ദേ​വാ​ല​യ​ത്തി​നു പ്ര​ദ​ക്ഷി​ണം വ​ച്ച് സ്തു​തി​ഗീ​ത​ങ്ങ​ളു​മാ​യി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. നോ​ന്പി​ന്‍റെ​യും ഉ​പ​വാ​സ​ത്തി​ന്‍റെ​യും ചൈ​ത​ന്യ​ത്തി​ൽ ആ​ത്മ​വി​ശു​ദ്ധീ​ക​ര​ണ​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ക്രൈ​സ്ത​വ​രു​ടെ വി​ശ്വാ​സ സാ​ക്ഷ്യ​ത്തി​ന്‍റെ വി​ളം​ബ​ര​വു​മാ​ണി​ത്.

തൊ​ടു​പു​ഴ ടൗ​ണ്‍ ഫോ​റോ​ന​പ​ള്ളി, മു​ത​ല​ക്കോ​ടം സെ​ന്‍റ് ജോ​ർ​ജ്, ക​രി​മ​ണ്ണൂ​ർ സെ​ന്‍റ് മേ​രീ​സ്, കാ​ളി​യാ​ർ സെ​ന്‍റ് റീ​ത്താ​സ്, മാ​റി​ക സെ​ന്‍റ് ജോ​സ​ഫ്, മൈ​ല​ക്കൊ​ന്പ് സെ​ന്‍റ് തോ​മ​സ്, തു​ട​ങ്ങ​നാ​ട് സെ​ന്‍റ് തോ​മ​സ്, മൂ​ല​മ​റ്റം സെ​ന്‍റ് ജോ​ർ​ജ്, വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ൽ, അ​ടി​മാ​ലി സെ​ന്‍റ് ജൂ​ഡ്, പാ​റ​ത്തോ​ട് സെ​ന്‍റ് ജോ​ർ​ജ്, മു​രി​ക്കാ​ശേ​രി സെ​ന്‍റ് മേ​രീ​സ്, ചു​രു​ളി സെ​ന്‍റ് തോ​മ​സ്, ത​ങ്ക​മ​ണി സെ​ന്‍റ് തോ​മ​സ്, വെ​ള്ള​യാം​കു​ടി സെ​ന്‍റ് ജോ​ർ​ജ്, ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ർ​ജ്, രാ​ജ​കു​മാ​രി ദൈ​വ​മാ​താ തു​ട​ങ്ങി വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ ആ​ഘോ​ഷ​പൂ​ർ​വം ഓ​ശാ​ന ഞാ​യ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ക്കും.