ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത ഭാരവാഹികൾ
1541260
Thursday, April 10, 2025 12:00 AM IST
പാലാ: ദീപിക ഫ്രണ്ട്സ് ക്ലബ് പാലാ രൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. രൂപത പ്രസിഡന്റ് ജയ്സണ്‍ കുഴികോടിയില്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം ആമുഖ സന്ദേശം നല്കി. സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് വടക്കേല്‍ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. ദീപികയുടെ പ്രചാരത്തിനായി രൂപതയെ അഞ്ചു സോണുകളായി തിരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു തീരുമാനിച്ചു. അരുവിത്തുറ, പാലാ, രാമപുരം, കുറവിലങ്ങാട്, മൂലമറ്റം എന്നിവയാണ് സോണുകള്‍.
എ വിഭാഗം ഭാരവാഹികളായി ജയ്സണ്‍ ജോസഫ് കുഴികോടിയില്‍ (ചേര്‍പ്പുങ്കല്‍)-പ്രസിഡന്റ്, സാബു സിറിയക് കദളിയില്‍ (പ്രവിത്താനം)-വൈസ് പ്രസിഡന്റ്, വി.ടി. ജോസഫ് വെട്ടിക്കല്‍ (പാലാ കത്തീഡ്രല്‍)-സെക്രട്ടറി, സി.എ സെബാസ്റ്റ്യന്‍ ചവണിയാങ്കല്‍ (പിഴക്)-ജോയിന്റ് സെക്രട്ടറി), ഷാജി എമ്പ്രയില്‍ (കാക്കൊമ്പ്)-ട്രഷറര്‍, ജോര്‍ജ് തോമസ് വടക്കേല്‍ (അരുവിത്തുറ), രാജു കൊക്കപ്പുഴ (ഇടമറ്റം), സെബാസ്റ്റ്യന്‍ കുറ്റിയാനി (പൂഞ്ഞാര്‍), പി.കെ. കോശി പാറക്കല്‍ (കൂട്ടിക്കല്‍), പ്രതീഷ് പുതിയമംഗലത്ത് വാളച്ചിറ (മുട്ടുചിറ)-എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.
ബി വിഭാഗം ഭാരവാഹികളായി ജാന്‍സി ജോസഫ് തോട്ടക്കര (കടനാട്)-പ്രസിഡന്റ്, ഫ്ളവറി സെബാസ്റ്റ്യന്‍ വാളനാട്ട് (ചേര്‍പ്പുങ്കല്‍)-വൈസ് പ്രസിഡന്റ്, ആലീസ് തോമസ് ആറടിയില്‍ (ചെമ്മലമറ്റം)-സെക്രട്ടറി, ടെസി അലക്സ് വാഴക്കാലയില്‍ (ഉള്ളനാട്)-ജോയിന്റ് സെക്രട്ടറി), ഡെയ്സി ജിബു കണ്ടെത്തിങ്കര (കടനാട്)-ട്രഷറര്‍, മോളി ജോണ്‍ കുന്നുംപുറം (കിഴപറയാര്), ഷൈനി തോമസ് പെറ്റാടത്തില് (വിളക്കുമാടം), തെയ്യാമ്മ തോമസ് പാറക്കല്‍ (മറ്റക്കര), മേഴ്സി ജോസഫ് മൂന്നാനപ്പള്ളില്‍ (ചെമ്മലമറ്റം), ജിജി സണ്ണി പൂത്തോട്ടാല്‍ (ചേര്‍പ്പുങ്കല്‍)-എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുത്തു.