ഇ​ടു​ക്കി: പൈ​നാ​വി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി നി​ർ​മി​ക്കു​ന്ന ഗ​സ്റ്റ് ഹൗ​സി​ന്‍റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​നും ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി. ഗ​സ്റ്റ് ഹൗ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സെ​ക്‌ഷൻ ഓ​ഫീ​സും സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സും നി​ർ​മി​ക്കും.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​നം കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പൈ​നാ​വ് ടൗ​ണി​ൽ ജ​ല സം​ഭ​ര​ണി​ക്ക് താ​ഴെ​യാ​യി ഓ​ഫീ​സ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്.

മൂ​ന്ന് സ്യൂ​ട്ട് റൂ​മു​ക​ളും ര​ണ്ട് ഓ​ർ​ഡി​ന​റി റൂ​മു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഗ​സ്റ്റ് ഹൗ​സാ​ണ് നി​ർ​മി​ക്കു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് മി​ത​മാ​യ നി​ര​ക്കി​ൽ താ​മ​സം ല​ഭ്യ​മാ​ക്കു​ന്ന​തോ​ടൊ​പ്പം വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ക​യു​മാ​ണ് ല​ക്ഷ്യം.

ജ​ൽ​ജീ​വ​ൻ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ട​ര ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ർ ടാ​ങ്ക് നി​ർ​മി​ക്കു​ന്പോ​ൾ ഇ​തി​ന്‍റെ താ​ഴെ​യു​ള്ള ഭാ​ഗ​ങ്ങ​ൾ അ​തി​ഥി മ​ന്ദി​ര​ത്തി​നും ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു​മാ​യി വി​നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​മ​ത്തെ നി​ല ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് സെ​ക്‌ഷ​ൻ, സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സു​ക​ൾ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. 30 ല​ക്ഷം രൂ​പ​യാ​ണ് അ​തി​ഥി മ​ന്ദി​ര​ത്തി​നും ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​നു​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

നി​ർ​മാ​ണപു​രോ​ഗ​തി വി​ല​യി​രു​ത്തി​യ മ​ന്ത്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മേയ് അ​വ​സാ​ന​ത്തോ​ടെ കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.