മരം വീണ് ഗതാഗതം തടസപ്പെട്ടു
1541555
Friday, April 11, 2025 12:01 AM IST
തൊടുപുഴ: നടുക്കണ്ടത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു. ബുധനാഴ്ച രാത്രി 7.45 നായിരുന്നു സംഭവം. ഇല്ലിക്കൽ പുന്നൂസിന്റെ പുരയിടത്തിലെ വലിയ ആഞ്ഞിലിമരമാണ് തൊടുപുഴ-പാലാ റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടത്.
മരംവീണതിനെത്തുടർന്ന് മൂന്ന് ഇലക്ട്രിക് പോസ്റ്റുകൾ, ലൈനുകൾ, കേബിളുകൾ എന്നിവയ്ക്ക് നാശനഷ്ടം സംഭവിച്ചു.
വീട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു പി. തോമസിന്റെ നേതൃത്വത്തിൽ ഒരു യൂണിറ്റ് അഗ്നി രക്ഷാ സേന സ്ഥലത്തെത്തി. തുടർന്ന് ഒരു മണിക്കൂറോളം പരിശ്രമിച്ച് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.
ഫയർ ഓഫീസർമാരായ ഷിബിൻ ഗോപി, ജയിംസ് നോബിൾ, വി.ബി. സന്ദീപ്, എഫ്.എസ്. ഫ്രിജിൻ, ലിബിൻ ജയിംസ്, ഹോം ഗാർഡ് മാത്യു ജോസഫ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.