മുതലക്കോടം ഫൊറോന പള്ളിയിൽ തിരുനാൾ 21 മുതൽ
1542281
Sunday, April 13, 2025 5:26 AM IST
തൊടുപുഴ: തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥന്റെ തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് ഒരുക്കമായുള്ള വിശുദ്ധ കുർബാനയും നൊവേനയും ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10ന് വിശുദ്ധ കുർബാനയും നൊവേനയും നടക്കും.
21ന് രാവിലെ ഏഴിന് മാർ ജോർജ് പുന്നക്കോട്ടിൽ കൊടിയേറ്റും. തുടർന്ന് 10നും ഉച്ചകഴിഞ്ഞ് 2.30 നും വൈകുന്നേരം ഏഴിനും വിശുദ്ധ കുർബാന, നൊവേന.
22ന് രാവിലെ 10ന് വിശുദ്ധ കുർബാന (സുറിയാനി ക്രമം), സന്ദേശം, നൊവേന - ഫാ. സെബാസ്റ്റ്യൻ നെടുന്പുറത്ത്, 2.30ന് വിശുദ്ധ കുർബാന, നൊവേന-ഫാ. ജിൻസ് പുളിക്കൽ. വൈകുന്നേരം 4.30ന്് പഴുക്കാകുളം കുരിശുപള്ളിയിൽ വിശുദ്ധ കുർബാന-ഫാ. ജോസഫ് കൂനാനിക്കൽ, സന്ദേശം-ഫാ. ജോർജ് മാറാപ്പിള്ളിൽ. തുടർന്ന് മുതലക്കോടം പള്ളിയിലേക്ക് പ്രദക്ഷിണം.
23ന് രാവിലെ ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജോസ് വടക്കേടത്ത്, 10.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, 2.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ബിബിൻ പുത്തൂർ, വൈകുന്നേരം അഞ്ചിന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം.
പ്രധാന തിരുനാൾ ദിനമായ 24ന് രാവിലെ 7.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജയിംസ് മുണ്ടോളിക്കൽ, ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന - ഫാ. ജോസ് കുളത്തൂർ, 10.30ന് വിശുദ്ധ കുർബാന- ഫാ. ആന്റണി വെണ്ണായപ്പിള്ളിൽ, സന്ദേശം-ഫാ. ഡയസ് ആന്റണി വലിയമരുതുങ്കൽ. തുടർന്ന് 12.30ന് വചനമണ്ഡപം ചുറ്റി പള്ളിയിലേക്ക് പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന -ഫാ. അഗസ്റ്റിൻ നിരപ്പേൽ.
25 മുതൽ 30 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും നടക്കും.
മേയ് ഒന്നിന് എട്ടാമിടത്തോടനുബന്ധിച്ച് രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന-ഫാ. കുര്യൻ കുരീക്കാട്ടിൽ, 10.30ന് തിരുനാൾ കുർബാന-ഫാ. സിൽജോ ആവണിക്കുന്നേൽ, സന്ദേശം-ഫാ. ജോസഫ് ആലഞ്ചേരി, തുടർന്ന് പ്രദക്ഷിണം.
പത്രസമ്മേളനത്തിൽ അസി. വികാരിമാരായ ഫാ. സിറിയക് മഞ്ഞക്കടന്പിൽ, ഫാ. വർഗീസ് കണ്ണാടൻ, ഫാ. ആൽബിൻ കരിമാക്കിൽ, കൈക്കാരന്മാരായ സാന്റോ പോൾ ചെന്പരത്തി, പോൾ വർഗീസ് മച്ചുകുഴി, ജോജോ ജോസഫ് പാറത്തലയ്ക്കൽ, കെ.പി. മാത്യു കൊച്ചുപറന്പിൽ, ജനറൽ കണ്‍വീനർ കെ.കെ. ജോസഫ് കല്ലിങ്കക്കുടിയിൽ, കണ്‍വീനർമാരായ സെബാസ്റ്റ്യൻ കട്ടപ്പുറം, തോമസ്കുട്ടി വർഗീസ് വടക്കേപറന്പിൽ, ബോണി മാത്യു ഞാളൂർ എന്നിവർ പങ്കെടുത്തു.