കാഡ്സിന്റെ നേതൃത്വത്തിൽ വിഷുചന്ത തുടങ്ങി
1541872
Friday, April 11, 2025 11:43 PM IST
തൊടുപുഴ: കാഡ്സിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഷുച്ചന്തയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ. ദീപക് നിർവഹിച്ചു. കരിമണ്ണൂർ, ഉടുന്പന്നൂർ, ആലക്കോട്, വെള്ളിയറ്റം, കുമാരമംഗലം എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന കാഡ്സ് നാട്ടുചന്തകളുടെ നേതൃത്വത്തിലാണ് വിഷുച്ചന്തയ്ക്ക് വേണ്ട വിഭവങ്ങൾ സമാഹരിച്ചത്.
കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ അധ്യക്ഷത വഹിച്ചു. കെ.എം. മത്തച്ചൻ, വി.പി. ജോർജ്, സജി മാത്യു, കെ.എം. ജോസ്, വി.പി. സുകുമാരൻ, ആൻസി ജേക്കബ് എന്നിവർ പ്രസംഗിച്ചു.