കുടുംബത്തിന്റെ ആത്മഹത്യ: അന്വേഷണം തുടങ്ങി
1542280
Sunday, April 13, 2025 5:26 AM IST
ഉപ്പുതറ: ഒൻപതേക്കറിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒൻപതേക്കർ എംസി കവലയ്ക്കു സമീപം പട്ടത്തന്പലം സജീവ് (36), ഭാര്യ രേഷ്മ (25), മക്കളായ ദേവൻ (5), ദിയ (4) എന്നിവർ മരിച്ച കേസിലാണ് അന്വേഷണം. കട്ടപ്പനയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സജീവ് ഓട്ടോറിക്ഷ പണയപ്പെടുത്തി എടുത്തിരുന്ന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ജീവനക്കാർ വിളിച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മരിച്ചതെന്നു വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
കുടുംബത്തെ ഭീഷണിപ്പെടുത്തിയവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി വൈ എഫ് ഐയും ഓട്ടോറിക്ഷാ തൊഴിലാളികളും ഉപ്പുതറ ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം സി പിഎം ഉപ്പുതറ ലോക്കൽ സെക്രട്ടറി കെ. കലേഷ് കുമാർ ഉദ്ഘാടനം ചെയ്തു.