നിയമ ബോധവത്കരണ സെമിനാർ നടത്തി
1541257
Thursday, April 10, 2025 12:00 AM IST
മൂലമറ്റം: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ബിഷപ് വയലിൽ മെഡിക്കൽ സെന്ററും മുട്ടം ലീഗൽ സർവീസസ് അഥോറിറ്റിയും ചേർന്ന് നഴ്സിംഗ് സ്കൂൾ വിദ്യാർഥികൾക്കായി സൗജന്യ നിയമ ബോധവത്കരണ സെമിനാർ നടത്തി.
കേരള പബ്ലിക് ആക്ട്, പോക്സോ ആക്ട്, എൻഡിപിഎസ് ആക്ട്, വിദ്യാർഥികളുടെ ഉത്തരവാദിത്വങ്ങളും ചുമതലകളും ആന്റി റാഗിംഗ്, ജെജെ ആക്ട് എന്നിവ സംബന്ധിച്ച് ലീഗൽ സർവീസ് അഥോറിറ്റി പാനൽ അഭിഭാഷകൻ പ്രേംജി സുകുമാർ ക്ലാസെടുത്തു. ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. ലീഗൽ സർവീസ് അഥോറിറ്റി ജില്ലാ കോ-ഓർഡിനേറ്റർ ശാലിനി, സിസ്റ്റർ ഡോ. അമല എസ്എച്ച്, ഡോ. ജോജി പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.