മരിയാപുരം സ്കൂൾ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
1542274
Sunday, April 13, 2025 5:26 AM IST
ചെറുതോണി: മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ സുവർണ ജൂബിലി ആഘോഷങ്ങളുടെയും ഫിക്സേഷൻ ലഭിച്ച സയൻസ് ബാച്ചിന്റെയും നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെയും എൻസിസി യൂണിറ്റിന്റെയും ഉദ്ഘാടനം നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ഇടുക്കി ബിഷപ് മാർ ജോണ്‍ നെല്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. എൻസിസി യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണവും വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ് അനുഗ്രഹപ്രഭാഷണവും നടത്തി. ഫിക്സേഷൻ ലഭിച്ച സയൻസ് ബാച്ചിന്റെ ഉദ്ഘാടനം ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകിടിയേൽ നിർവഹിച്ചു. നെടുങ്കണ്ടം എൻസിസി 33കെ. ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ കേണൽ വിക്രംജിത്സിംഗ് മുഖ്യാതിഥിയായിരുന്നു.
നവീകരിച്ച സ്കൂൾ ഓഡിറ്റോറിയത്തിന്റെ വെഞ്ചരിപ്പ് സ്കൂൾ മാനേജർ ഫാ. തോമസ് ആനിക്കുഴിക്കാട്ടിൽ നിർവഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആലീസ് വർഗീസ്, സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, പഞ്ചായത്തംഗങ്ങളായ അനുമോൾ കൃഷ്ണൻ, കെ.എസ്. സിന്ധു, പിടിഎ പ്രസിഡന്റ് സണ്ണി കല്ലക്കാവുങ്കൽ, ഹെഡ്മാസ്റ്റർ സിജുമോൻ ദേവസ്യ, സ്കൂൾ ചെയർമാൻ വിഷ്ണു നിഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.