ഡിസിഎൽ ഇടുക്കി പ്രവിശ്യാക്യാന്പ് മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ
1541858
Friday, April 11, 2025 11:43 PM IST
കട്ടപ്പന: ദീപിക ബാലസഖ്യം ഇടുക്കി പ്രവിശ്യ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ദ്വിദിന ക്യാന്പ് 28, 29 തീയതികളിൽ മേരികുളം മരിയൻ പബ്ലിക് സ്കൂളിൽ നടക്കും. 28നു രാവിലെ 9.30നു സ്കൂൾ മാനേജർ ഫാ. വർഗീസ് കുളംപള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദ്ഘാടനം ചെയ്യും. കൊച്ചേട്ടൻ ഫാ.റോയി കണ്ണൻചിറ സിഎംഐ മുഖ്യപ്രഭാഷണം നടത്തും. അയ്യപ്പൻകോവിൽ പഞ്ചായത്ത് വാർഡ് മെംബർ സോണിയ വെട്ടിക്കാല, ഫാ. ജോസഫ് കളപ്പുരയ്ക്കൽ എന്നിവർ പ്രസംഗിക്കും.
പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി, മരിയൻ സ്കൂൾ പ്രിൻസിപ്പൽ ടോം കണയങ്കവയൽ, മേഖലാ ഓർഗനൈസർമാരായ കൊച്ചുറാണി ജോസഫ്, റെന്നി തോമസ്, ഷാജി കിഴക്കേമുറി, ജെയ്സൺ സ്കറിയ, സിസ്റ്റർ ആനി ജോസഫ്, സിസ്റ്റർ തെരേസ് തുടങ്ങിയവർ നേതൃത്വം നൽകും. ക്യാന്പിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9400671874, 9447205828 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.