നഗരസഭാ ചെയർമാന് സ്വീകരണം
1541862
Friday, April 11, 2025 11:43 PM IST
തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭാ ചെയർമാൻ കെ. ദീപക്കിന് സ്വീകരണം നൽകി. നഗരസഭയിലെ പ്രധാന വരുമാന സ്രോതസ് വ്യാപാരികളാണെങ്കിലും മതിയായ പരിഗണന മുനിസിപ്പാലിറ്റി നൽകുന്നില്ലെന്നും അനധികൃത വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രസിഡന്റ് രാജു തരണിയിൽ ആവശ്യപ്പെട്ടു.
നഗരത്തിലെ ഗതാഗതക്കുരുക്ക്, ബസ് സ്റ്റോപ്പിന്റെ അശാസ്ത്രീയത, മുനിസിപ്പൽ ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ, മങ്ങാട്ടുകവല സ്റ്റാൻഡിന്റെ പോരായ്മ തുടങ്ങിയവ പരിഹരിക്കുക, ശുചിമുറികൾ തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യ ങ്ങളും അസോസിയേഷൻ ചെയർമാന് മുന്നിൽ അവതരിപ്പിച്ചു.
വ്യാപാരികളുടെ ആവശ്യങ്ങൾ സമയപരിധിക്കുള്ളിൽ പരിഹരിക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കിയും ടൗണ്‍ ശുചിയായിരിക്കുന്നതിന് വ്യാപാരികളു ടെ സഹകരണം വേണമെന്നും ചെയർമാൻ പറഞ്ഞു. സെക്രട്ടറി നവാസ്, അനിൽ പീടികപ്പറന്പിൽ, നാസർ സൈര, ഷെരീഫ് സർഗം, ജോസ് കളരിക്കൽ, ശിവദാസ്, സാലി മുഹമ്മദ്, ഷിയാസ് എംപീസ്, ലിജോണ്‍സ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു.