മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 98-ാം ജന്മദിനം ആഘോഷിച്ചു
1541561
Friday, April 11, 2025 12:01 AM IST
പാലാ: 99-ാം വയസിലേക്കു പ്രവേശിക്കുന്ന മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ ജന്മദിനം ലളിതമായി ആഘോഷിച്ചു. രാവിലെ ബിഷപ് ഹൗസ് ചാപ്പലില്‍ അദ്ദേഹത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. ഉച്ചകഴിഞ്ഞ് ബിഷപ് ഹൗസ് ഹാളില്‍ 99 കുട്ടികളുടെ സാന്നിധ്യത്തില്‍ അദ്ദേഹം കേക്കു മുറിച്ചു. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
നിരവധി സാമൂഹ്യ-സാസ്കാരിക-രാഷ്ട്രീയ പ്രവത്തകര്‍ മാര്‍ പള്ളിക്കാപറമ്പിലിന് ആശംസകളുമായി എത്തിയിരുന്നു. മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ 98-ാം ജന്മദിനം കത്തീഡ്രല്‍ ഇടവകയില്‍ മിഷന്‍ലീഗിന്റെയും സണ്‍ഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. 99 കുട്ടികള്‍ 99 എന്ന സംഖ്യാ രൂപത്തില്‍ അണിനിരക്കുകയും മാര്‍ പള്ളിക്കാപറമ്പിലിന് ജന്മദിനാശംസകള് നേര്‍ന്ന് ആശംസകള്‍ എഴുതിയ ബലൂണുകള്‍ ആകാശത്തേക്ക് ഉയര്‍ത്തുകയും ചെയ്തു.
ഇടവക വികാരി ഫാ. ജോസ് കാക്കല്ലില്‍, സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ ഫാ. ഐസക് പെരിങ്ങാമലയില്‍, ഹെഡ്മാസ്റ്റര് ഷാജി ആവിമൂട്ടില്‍, മിഷന് ലീഗ് പ്രസിഡന്റ് അനൂപ് വെട്ടിക്കല്‍, സിബി പുളിക്കല്‍, സിസ്റ്റര്‍ റിന്‍സി വരവുകാലായില്‍, അമല്‍ വരകുകാലായില്‍, ജോമിന് വില്ലന്‍കല്ലേല്‍, മാത്യു പരിപ്പിക്കുന്നേല്, ലീഡര്‍മാരായ എഡ്വിന് കിഴക്കേപറമ്പില്‍, സ്നേഹ പുത്തന്‍പുരക്കല്‍, ടോം വളയത്തില്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.