പന്തംകൊളുത്തി പ്രകടനം നടത്തി
1541871
Friday, April 11, 2025 11:43 PM IST
കട്ടപ്പന: ഡാമുകളിൽ ബഫർ സോണ്‍ തീരുമാനം സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകുളത്തി പ്രകടനം നടത്തി. ഡിസിസി സെക്രട്ടറി ബിജോ മാണി ഉദ്ഘാടനം ചെയ്തു. ഇരട്ടയാറിൽ കെഎസ്ഇബിക്ക് ആവശ്യമുള്ള സ്ഥലം ജണ്ട കെട്ടി തിരിച്ചിട്ടുണ്ട്.
ജണ്ടയ്ക്ക് പുറത്തുള്ള സ്ഥലം ആവശ്യമില്ലെന്നും ഇവിടെ പട്ടയം നൽകുന്നതിൽ തടസമില്ലെന്നും 2004-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വൈദ്യുതി ബോർഡ് ചീഫ് എൻജിനിയർ ഉത്തരവിറക്കിയിരുന്നു. തുടർന്നാണ് പത്ത് ചെയിൻ മേഖലയിൽ പട്ടയം നൽകിയത്.ബഫർ സോണ്‍ ഉത്തരവിൽ വൈദ്യുതി ബോർഡിന്റെ ഡാമുകളും ഉൾപ്പെട്ടാൽ പ്രാദേശങ്ങളിലെ നിരവധി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കും.
ഉത്തരവ് നടപ്പായാൽ ഇരട്ടയാർ ടൗണ്‍ പൂർണമായും ബഫർ സോണിന്റെ പരിധിയിലാകും. ഡാമിന്റെ പരമാവധി ജലനിരപ്പിനുള്ളിൽ പഞ്ചായത്തിലെ ഏഴു വാർഡുകൾ ഉൾപ്പെടും. ഭാവിയിൽ ഇവിടെ നിർമാണം നടത്താൻ കഴിയാത്ത സ്ഥിതിയുണ്ടാകും. ബസ് സ്റ്റാന്റിൽ നിന്നാരംഭിച്ച പന്തംകൊളുത്തി പ്രകടനം ടൗണ്‍ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് ഷാജി മടത്തുംമുറി, പഞ്ചായത്തംഗം ജോസുകുട്ടി അരീപ്പറന്പിൽ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, വിനോദ് നെല്ലിക്കൽ, അജയ് കളത്തൂക്കുന്നേൽ, ജോയി ഒഴുകയിൽ എന്നിവർ പങ്കെടുത്തു.