ദുരന്തനിവാരണം: മോക്ഡ്രിൽ നടത്തി
1541861
Friday, April 11, 2025 11:43 PM IST
മൂലമറ്റം: കാലവർഷം അടുത്തുവരുന്ന സാഹചര്യത്തിൽ പ്രകൃതിക്ഷോഭം മൂലം വീടുകൾക്കോ പൊതുജനങ്ങൾക്കോ അപകടം ഉണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ മൂലമറ്റത്ത് രണ്ട് മോക്ക് ഡ്രില്ലുകൾ നടത്തി.
മൂലമറ്റം പവർ ഹൗസിലും, താഴ്വാരം കോളനിയിലുമാണ് മോക്ഡ്രിൽ നടത്തിയത്.
കെഎസ്ഇബി, റവന്യു, ഫയർഫോഴ്സ്, പഞ്ചായത്ത്, പോലീസ്, എൻഡിആർഎഫ് എന്നിവരുടെ നേതൃത്വത്തിൽ പവർഹൗസിൽ കുടുങ്ങിക്കിടന്ന 18 പേരെ രക്ഷിച്ച് ആശുപത്രിയിലാക്കി.
ഹോണ്‍ മുഴക്കിയും അലാറം വച്ച് ജനങ്ങളെ അറിയിച്ചും വിപുലമായ രീതിയിലാണ് മോക് ഡ്രിൽ നടത്തിയത്.
വെള്ളപ്പൊക്കം ഉണ്ടായാൽ രക്ഷിക്കാനും മരംവീണ് ഗതാഗതം തടസപ്പെട്ടാൽ മുറിച്ചുമാറ്റാനും വെള്ളത്തിൽ കുടുങ്ങിയവരെ രക്ഷിക്കാനുമുള്ള പരിശീലനം ആണ് താഴ്വാരം കോളനിയിൽ നടന്നത്. ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകിയിരുന്നതിനാൽ ജനങ്ങൾ പരിഭ്രാന്തരായില്ല.