മാലിന്യമുക്തം നവകേരളം: കട്ടപ്പന നഗരസഭയ്ക്ക് നേട്ടം
1541867
Friday, April 11, 2025 11:43 PM IST
കട്ടപ്പന: മാലിന്യമുക്തം നവകേരളം കാന്പയിനിൽ കട്ടപ്പന നഗരസഭയ്ക്ക് മികച്ച നേട്ടം. മികച്ച നഗരസഭ, എൻഫോഴ്സ്മെന്റ് പ്രവർത്തനത്തിൽ മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, ഹരിത അയൽക്കൂട്ടം, ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ചതിലെ മികവ് എന്നീ നിലകളിലാണ് അവാർഡുകൾ നേടിയത്.
2015 ജനുവരി 14നാണ് കട്ടപ്പനയെ നഗരസഭയാക്കി ഉയർത്തിയത്. തുടർന്ന് അതേവർഷം നവംബറിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നു. ജില്ലയിലെ രണ്ടാമത്തെ നഗരസഭയും സംസ്ഥാനത്തെ ആദ്യത്തെ ഹൈറേഞ്ച് നഗരസഭയുമാണ് കട്ടപ്പന. നിലവിൽ ലഭിച്ച നേട്ടങ്ങളും ഉപഹാരങ്ങളും വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.
മാലിന്യ നിക്ഷേപത്തിനെതിരേ കൂടുതൽ നടപടികളും, ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കൂടുതൽ പ്രവർത്തനങ്ങളും നടത്തും. വരുംവർഷങ്ങളിൽ കൂടുതൽ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നഗരസഭ നടത്താൻ ഉദ്ദേശിക്കുന്നത്.