പാ​​ലാ: പാ​​ലാ രൂ​​പ​​ത ദ്വി​​തീ​​യ മെ​​ത്രാ​​ന്‍ എ​​മി​​രി​​റ്റ​​സ് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ലി​​ന്‍റെ 98 ാം ജ​​ന്മ​​ദി​​നം ഇ​​ന്ന്. രാ​​വി​​ലെ 6.30ന് ​​ബി​​ഷ​​പ് ഹൗ​​സ് ചാ​​പ്പ​​ലി​​ല്‍ വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് സ​​മീ​​പ ഇ​​ട​​വ​​ക​​ക​​ളി​​ല്‍ നി​​ന്നു​​ള്ള 99 കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം കേ​​ക്ക് മു​​റി​​ച്ച് മ​​ധു​​രം പ​​ങ്കു​​വ​​യ്ക്കും.

1927 ഏ​​പ്രി​​ല്‍ 10നാ​​ണ് മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍ ജ​​നി​​ച്ച​​ത്. ച​​ങ്ങ​​നാ​​ശേ​​രി ബെ​​ര്‍​ക്കു​​മാ​​ന്‍​സ് കോ​​ള​​ജ്, തൃ​​ശി​​നാ​​പ്പ​​ള്ളി സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് കോ​​ള​​ജ്, മ​​ദ്രാ​​സ് ല​​യോ​​ള കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ പ​​ഠ​​ന​​ത്തി​​നു ശേ​​ഷം അ​​ദ്ദേ​​ഹം ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് തോ​​മ​​സ് പെ​​റ്റി സെ​​മി​​നാ​​രി​​യി​​ല്‍ ചേ​​ര്‍​ന്നു.

തു​​ട​​ര്‍​ന്ന് മം​​ഗ​​ലാ​​പു​​രം സെ​​ന്‍റ് ജോ​​സ​​ഫ്‌​​സ് മേ​​ജ​​ര്‍ സെ​​മി​​നാ​​രി, റോം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ പ​​ഠി​​ച്ചു. 1958 ന​​വം​​ബ​​ര്‍ 23 ന് ​​റോ​​മി​​ല്‍ വ​​ച്ച് വൈ​​ദി​​ക​​പ​​ട്ടം സ്വീ​​ക​​രി​​ച്ചു. തു​​ട​​ര്‍​ന്ന് ഫി​​ലോ​​സ​​ഫി​​യി​​ല്‍ ഡോ​​ക്ട​​റേ​​റ്റ് നേ​​ടി. 1962 ല്‍ ​​തി​​രി​​ച്ചെ​​ത്തി വ​​ട​​വാ​​തൂ​​ര്‍ സെ​​മി​​നാ​​രി​​യി​​ല്‍ പ്ര​​ഫ​​സ​​റാ​​യി സേ​​വ​​നം ചെ​​യ്തു. 1973 ല്‍ ​​പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​നാ​​യി നി​​യ​​മി​​ത​​നാ​​യി.

1973 ഓ​​ഗ​​സ്റ്റ് 15ന് ​​ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​സ​​ഫ് പാ​​റേ​​ക്കാ​​ട്ടി​​ലി​​ല്‍​നി​​ന്നും മേ​​ല്‍​പ്പ​​ട്ടം സ്വീ​​ക​​രി​​ച്ചു. മാ​​ര്‍ സെ​​ബാ​​സ്റ്റ്യ​​ന്‍ വ​​യ​​ലി​​ല്‍ വി​​ര​​മി​​ച്ച​​പ്പോ​​ള്‍ പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ്പാ​​യി 1981 ഫെ​​ബ്രു​​വ​​രി ആ​​റി​​ന് നി​​യ​​മി​​ത​​നാ​​യി. അ​​നു​​ഗ്ര​​ഹ​​ദാ​​യ​​ക​​മാ​​യ 23 വ​​ര്‍​ഷ​​ത്തെ സേ​​വ​​ന​​ത്തി​​നു ശേ​​ഷം 2004 മേ​​യ് ര​​ണ്ടി​​ന് രൂ​​പ​​ത​​യു​​ടെ നേ​​തൃ​​ത്വം മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ടി​​ന് കൈ​​മാ​​റി.

99 ാം വ​​യ​​സി​​ലേ​​ക്കു ക​​ട​​ക്കു​​ന്ന മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ലി​​ന് പി​​റ​​ന്നാ​​ള്‍ ആ​​ശം​​സ​​ക​​ളു​​മാ​​യി ഇ​​ന്ന​​ലെ​​മു​​ത​​ല്‍ നി​​ര​​വ​​ധി പേ​​രാ​​ണ് ബി​​ഷ​​പ് ഹൗ​​സി​​ല്‍ എ​​ത്തു​​ന്ന​​ത്.