കോർട്ടുഫീ വര്‍ധനവിനെതിരേ ധര്‍ണ നടത്തി
1541252
Thursday, April 10, 2025 12:00 AM IST
നെടുങ്കണ്ടം: കോടതി വ്യവഹാരങ്ങള്‍ക്കുള്ള കോര്‍ട്ട് ഫീ അന്യായമായി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്സ് അസോസിയേഷൻ നെടുങ്കണ്ടം മജിസ്ട്രേറ്റ് കോടതിക്ക് മുമ്പില്‍ ധര്‍ണ നടത്തി.
കോടതികളില്‍ വ്യവഹാരങ്ങൾക്ക് യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയും കൂടിയാലോചനകള്‍ ഇല്ലാതെയും അന്യായമായ ഫീസ് വര്‍ധിപ്പിച്ചത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അസോസിയേഷന് നേതാക്കള്‍ പറഞ്ഞു.
യൂണിറ്റ് പ്രസിഡന്റ് ടി.ആര്. രാജീവ്, സെക്രട്ടറി ജി.സി. സുദര്ശനന്, ജില്ലാ വൈസ് പ്രസിഡന്റ് എം.സി. വിജയന്, സംസ്ഥാന കമ്മിറ്റിയംഗം രാജേന്ദ്രന് നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.