കഞ്ഞിക്കുഴി ടൗൺ തെരുവ് നായ്ക്കൾ കീഴടക്കുന്നു
1541251
Thursday, April 10, 2025 12:00 AM IST
ചെറുതോണി: കഞ്ഞിക്കുഴി ടൗണിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി.
ടൗണിൽ തെരുവ് നായ് ശല്യം രൂക്ഷമായതോടെ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രികരുമാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങളുടെ വരാന്തയിൽ തമ്പടിക്കുന്ന തെരുവ് നായ്ക്കൾ വ്യാപാരികൾക്കും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇരുചക്ര വാഹനത്തിന് പിറകെ ഓടി യാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യ സംഭവമായിരിക്കയാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പിന്നാലെ ആക്രമിക്കാനായി നായ്ക്കൾ ഓടിയെത്തുന്നതും പതിവാണ്. അടിയന്തരമായി പഞ്ചായത്ത് അധികൃതർ
ജനങ്ങൾക്ക് അപകട ഭീഷണി ആകുന്ന തെരുവ് നായ്ക്കളെ തുരുത്താൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.