നിക്ഷേപകൻ തൂങ്ങിമരിച്ച സംഭവം: കുറ്റപത്രം സമർപ്പിച്ചു
1541249
Thursday, April 10, 2025 12:00 AM IST
കട്ടപ്പന: സഹകരണ സംഘത്തിന്റെ മുന്നിൽ നിക്ഷേപകൻ തൂങ്ങിമരിച്ച സംഭവത്തിൽ കട്ടപ്പന കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കട്ടപ്പന മുളങ്ങാശേരിൽ സാബു തോമസ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്.
2024 ഡിസംബർ 20നാണ് സാബു സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. തുടർന്ന് പോലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിൽ സെക്രട്ടറിയും രണ്ടു ജീവനക്കാരുമാണ് ആത്മഹത്യക്ക് പിന്നിലെന്നും എഴുതിയിരുന്നു. സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജാമോൾ ജോസ്, ജൂണിയർ ക്ലർക്ക് ബിനോയി തോമസ് എന്നിവർക്കെതിരേ പോലീസ് കേസെടുത്തെങ്കിലും പ്രതികൾ മുൻകൂർ ജാമ്യം നേടിയതിനാൽ അറസ്റ്റ് ചെയ്യാനായില്ല.