സ്മാർട്ട് വില്ലേജ് ഓഫീസ് റെഡി: എന്നിട്ടും വാടകക്കെട്ടിടത്തോട് മമത
1540920
Tuesday, April 8, 2025 11:45 PM IST
ഇലപ്പള്ളി: പുതിയ കെട്ടിടം നിർമിച്ചിട്ടും ഇലപ്പള്ളി വില്ലേജ് ഓഫീസ് ഇപ്പോഴും വാടകക്കെട്ടിടത്തിൽ. നാലു വർഷമായി വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റാൻ യാതൊരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. പതിറ്റാണ്ടുകളായി ഇലപ്പള്ളിയിൽ പ്രവർത്തിച്ചുവരുന്ന വില്ലേജാഫീസിനാണ് ഈ അവസ്ഥ.
ആദിവാസിമേഖലകളായ ഇലപ്പള്ളി, ഇടാട്, കണ്ണിക്കൽ, പുത്തേട് തുടങ്ങിയ പ്രദേശങ്ങൾക്കു വേണ്ടി അറക്കുളം വില്ലേജ് വിഭജിച്ചാണ് ഇലപ്പള്ളി വില്ലേജ് രൂപീകരിച്ചത്. അന്ന് റവന്യു മന്തിയായിരുന്ന പി.ജെ.ജോസഫാണ് വില്ലേജ് വിഭജിച്ച് ഇലപ്പള്ളി വില്ലേജ് അനുവദിച്ചത്. അന്ന് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജിന് ഇലപ്പള്ളിയിൽ പുതിയ കെട്ടിടം നിർമിക്കുകയും അവിടേക്ക് മാറ്റുകയും ചെയ്തു. ഓഫീസിന് സൗകര്യം കുറവായതിനാലും സ്മാർട്ട് വില്ലേജാഫീസിനായി പുതിയ കെട്ടിടം നിർമിക്കുന്നതിനും മണപ്പാടിയിലെ വാടകക്കെട്ടിടത്തിലേക്ക് ഓഫീസ് താത്കാലികമായി മാറ്റിയിരുന്നു.
നിലവിൽ ഇലപ്പള്ളിയിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസ് തുറന്നുകൊടുക്കാത്തതാണ് ആളുകളെ വലയ്ക്കുന്നത്. വില്ലേജ് ഓഫീസിൽ വിവിധ ആവശ്യങ്ങൾക്കായി എന്നിവർ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട ദുരവസ്ഥയാണ്.