വിദേശ വിദ്യാഭ്യാസ മഹാസഭ ആറിന് കോട്ടയത്ത്
1539017
Wednesday, April 2, 2025 11:48 PM IST
കോട്ടയം: സാന്റാ മോണിക്ക സ്റ്റഡി എബ്രോഡ് സംഘടിപ്പിക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭയിൽ വിദ്യാർഥികൾക്കു നൂറിലധികം വിദേശ സർവകലാശാലകളിലേക്കും കോളജുകളിലേക്കും സ്പോട്ട് അഡ്മിഷൻ നേടാം. ആറിനു കോട്ടയം ഈരയിൽകടവ് ആൻസ് കൺവൻഷൻ സെന്ററിൽ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന വിദേശ വിദ്യാഭ്യാസ മഹാസഭ കേരളം ഇന്നോളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ വിദേശ സര്‍വകലാശാലകളുടെയും കോളജുകളുടെയും സംഗമമായിരിക്കുമെന്ന് സാന്റാ മോണിക്ക മാനേജിംഗ് ഡയറക്ടർ ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു.
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മനി, യുകെ, യുഎസ്എ, കാനഡ, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, ഇറ്റലി, ഫിൻലൻഡ്, സ്വീഡന്, സ്വിറ്റ്സര്‍ലാന്‍ഡ്, യുഎഇ, സിംഗപ്പൂര്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും നേരില്‍ക്കാണാം. പ്ലസ്ടു, ഡിഗ്രി, മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് 50,000 ല്‍പരം കോഴ്സുകളില്‍നിന്ന് അനുയോജ്യമായത് തെരഞ്ഞെടുക്കാനുള്ള മഹാ അവസരംകൂടിയാണിത്.
മഹാസഭയിൽ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു മില്യണിലേറെ സ്കോളര്‍ഷിപ്പുകളും ഒരു ലക്ഷം രൂപവരെ മൂല്യമുള്ള റിഡീമബിള്‍ കൂപ്പണുകളും നേടാനാകും. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നിബന്ധനകൾക്കു വിധേയമായി ഐഇഎൽടിഎസ്, പിടിഇ, ടിഒഇഎഫ്എൽ, ജിആർഇ, ഒഇടി, ജർമൻ ഭാഷ, സ്പോക്കൺ ഇംഗ്ലീഷ്, ഫ്രഞ്ച്, ലാംഗ്വേജ് സെർറ്റു സ്പാനിഷ് ക്ലാസുകൾക്ക് ഫീസ് ഇനത്തിൽ 30 ശതമാനം കിഴിവ് ലഭിക്കും.
പ്രമുഖ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ കൗണ്ടറുകളും വിദ്യാഭ്യാസ വിദഗ്ധർ നയിക്കുന്ന വിദേശ വിദ്യാഭ്യാസ സെമിനാറുകളും മഹാസഭയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്. പങ്കെടുക്കുന്നവർ www.ssantamonicaedu.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്താൽ ഇ-മെയിൽ വഴി ലഭിക്കുന്ന എൻട്രി പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവുമുണ്ട്. ഫോൺ: 0484 4150999, 9645222999.