ഗ്രാമീണറോഡുകളുടെ നവീകരണത്തിന് 1.8 കോടി അനുവദിച്ചു: മന്ത്രി റോഷി
1539015
Wednesday, April 2, 2025 11:48 PM IST
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി 1.80 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജനവാസ കേന്ദ്രങ്ങളിൽകൂടി കടന്നുപോകുന്നതും പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും കഴിഞ്ഞ കാലവർഷ കെടുതിയിൽ നാശനഷ്ടം സംഭവിച്ചതുമായ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.
കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര അടൂർമല റോഡ്, വടക്കേടത്ത് മുട്ടത്തുപറന്പിൽ റോഡ്, അറക്കുളം -പഴയപള്ളി റോഡ്, സുന്ദരിക്കവല കറുകയിൽ കോളനി റോഡ്, അറക്കുളം ഗ്രാമപഞ്ചായത്തിലെ ഇന്റർ മീഡിയറ്റ് ഓഡിറ്റ് (കെഎസ്ഇബി ) റോഡ്, ഇലപ്പള്ളി സിഎസ്ഐ ചർച്ച് അന്നൂർ റോഡ്,
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ പാറക്കൽപടി - കിളിയാർകണ്ടം റോഡ്, വാത്തികുടി പഞ്ചായത്തിലെ പുതുപ്പറന്പിൽപടി ഐക്കരക്കുന്നേൽ കാരിക്കവല റോഡ്, ഉപ്പുതോട് - ചൂരക്കുഴിപ്പടി - പതിനാറാംകണ്ടം റോഡ്,ചെന്പകപ്പാറ ഷാപ്പുംപടി കള്ളിപ്പാറ റോഡ്, മണകണ്ടംപടി മഞ്ഞമാക്കൽ പടി തേക്കിൻതണ്ട് റോഡ്,
മരിയാപുരം ഗ്രാമപഞ്ചായത്തിലെ കുതിരക്കല്ല് യോഹന്നാൻമേട് റോഡ്, നാരകക്കാനം കട്ടിംഗ് റോഡ്, മില്ലുംപടി ഈട്ടികവല റോഡ്, നാരകക്കാനം തകരപ്പിള്ളിമേട് പ്രിയദർശിനിമേട് ആലാംപുഴ റോഡ്, ഉപ്പുതോട് പള്ളിപ്പടി തകരമേട് റോഡ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്തിലെ പള്ളിസിറ്റി പാന്പാടിക്കുഴി (കോഴിമല) റോഡ്, മറ്റപ്പള്ളി തൊപ്പിപ്പാള റോഡ് എന്നീ റോഡുകളാണ് നവീകരിക്കുന്നത്.
അംബേദ്കർ പ്രതിമയ്ക്ക്
അഞ്ചു ലക്ഷം അനുവദിച്ചു
കട്ടപ്പന: ഡോ. ബി.ആർ. അംബേദ്കറുടെ സ്മരണാർഥം കട്ടപ്പന പഴയ ബസ്സ്റ്റാൻഡ് മൈതാനത്തിന് സമീപം നിർമിച്ചിട്ടുള്ള പ്രതിമയ്ക്ക് റൂഫിംഗ് നിർമിക്കുന്നതിനും ചുറ്റുമതിൽ ഉൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾക്കുമായി അഞ്ചു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
കട്ടപ്പന മുനിസിപ്പാലിറ്റി മുഖേനയാണ് പ്രവൃത്തിയുടെ നിർവഹണം.
അംബേദ്കറുടെ ജന്മദിനമായ ഏപ്രിൽ 14ന് നിർമാണം ആരംഭിക്കത്തക്കവിധം നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.