ട്രാവലർ മറിഞ്ഞ് വിനോദസഞ്ചാരികൾക്ക് പരിക്ക്
1539016
Wednesday, April 2, 2025 11:48 PM IST
കാഞ്ഞാർ: വിനോദ സഞ്ചാരികളുടെ ട്രാവലർ മറിഞ്ഞ് ഒരാൾക്ക് പരിക്കേറ്റു. കാഞ്ഞാർ-വാഗമണ്‍ റോഡിൽ കൂവപ്പിള്ളിയിലായിരുന്നു അപകടം. പട്ടാന്പി സ്വദേശികളായ ഏഴു പേരടങ്ങുന്ന സംഘം വാഗമണ്‍ സന്ദർശിച്ച് തിരിച്ചുവരുന്പോൾ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. നിരപ്പായ സ്ഥലമായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.