കാ​ഞ്ഞി​ര​പ്പ​ള​ളി: മേ​രീ​ക്വീ​ൻ​സ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ രോ​ഗ, സ​ർ​ജ​റി നി​ർ​ണ​യ സൗ​ക​ര്യ​മൊ​രു​ക്കി മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ മു​ത​ൽ അ​ഞ്ചു​വ​രെ ന​ട​ക്കും.

മു​ൻ‌​കൂ​ർ ബു​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടെ ന​ട​ത്തു​ന്ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ജ​ന​റ​ൽ ആ​ൻ​ഡ് ലാ​പ്രോ​സ്കോ​പ്പി​ക് സ​ർ​ജ​റി, ഓ​ർ​ത്തോ​പീ​ഡി​ക് ആ​ൻ​ഡ് ജോ​യി​ന്‍റ് റീ​പ്ലേ​സ്മെ​ന്‍റ്, പ്ലാ​സ്റ്റി​ക് ആ​ൻ​ഡ് കോ​സ്മെ​റ്റി​ക് സ​ർ​ജ​റി, യൂ​റോ​ള​ജി, ഗൈ​ന​ക്കോ​ള​ജി, ഇ​എ​ൻ​ടി സ​ർ​ജ​റി വി​ഭാ​ഗ​ങ്ങ​ളി​ൽ ഡോ​ക്ട​ർ ക​ൺ​സ​ൾ​ട്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കും.

കൂ​ടാ​തെ ഡി​ജി​റ്റ​ൽ എ​ക്സ്-​റേ, അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ്, സി​ടി സ്കാ​ൻ, എം​ആ​ർ​ഐ സ്കാ​നിം​ഗ്, വി​വി​ധ ലാ​ബ് പ​രി​ശോ​ധ​ന​ക​ൾ എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​ക നി​ര​ക്കി​ള​വും ല​ഭ്യ​മാ​കും.

ഒ​പ്പം ആ​വ​ശ്യ​മാ​യ തു​ട​ർചി​കി​ത്സ​ക​ൾ​ക്കും ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കും പ്ര​ത്യേ​ക നി​ര​ക്കി​ള​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

വെ​രി​ക്കോ​സ് വെ​യി​ൻ, സ​ന്ധി​വേ​ദ​ന, പൈ​ൽ​സ്, ഫി​സ്റ്റു​ല, കി​ഡ്‌​നി സ്റ്റോ​ൺ, ഹെ​ർ​ണി​യ, തൈ​റോ​യി​ഡ്‌, മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ, ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ൽ, സ്പോ​ർ​ട്സ് ഇ​ഞ്ചു​റി​സ്, പ്രോ​സ്‌​റേ​റ്റ് വീ​ക്കം, ഗ​ർ​ഭാ​ശ​യ മു​ഴ​ക​ൾ, ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന വി​വി​ധ മു​ഴ​ക​ൾ, അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ ക്യാ​മ്പി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 918281001025, 9188228226 എ​ന്ന ന​മ്പ​റു​ക​ളി​ൽ മു​ൻ‌​കൂ​ർ ബു​ക്ക് ചെയ്യണം.