വിഷുവിന് കുടുംബശ്രീ വിപണനമേളകൾ
1539009
Wednesday, April 2, 2025 11:48 PM IST
ഇടുക്കി: വിഷുവിനെ വരവേൽക്കാൻ കുടുംബശ്രീ വിപണന മേളകൾ സംഘടിപ്പിക്കും. നെടുങ്കണ്ടം, രാമക്കൽമേട് എന്നിവിടങ്ങളിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വിഷു വിപണന, ഭക്ഷ്യ മേളകൾ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വിഷുവിനോടനുബന്ധിച്ചുള്ള ജില്ലാതല വിപണന മേള 10 മുതൽ 13 വരെ നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിവിധ മേഖലകളിൽനിന്നുള്ള സംരംഭകരുടെ കരകൗശല വസ്തുക്കൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാകും.വിനോദസഞ്ചാര കേന്ദ്രമായ രാമക്കൽമേട്ടിൽ ഒൻപതു മുതൽ 13 വരെ ഭക്ഷ്യ മേള നടക്കും. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥൻ ഉദ്ഘാടനം ചെയ്യും.