ആശാ പ്രവർത്തകർക്ക് തലമുണ്ഡനം ചെയ്ത് ഐക്യദാർഢ്യം
1538705
Tuesday, April 1, 2025 11:05 PM IST
ചെറുതോണി: ശമ്പള വർധന ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റു പടിക്കൽ 50 ദിവസത്തിലധികമായി നടന്നുവരുന്ന ആശാവർക്കർമാരുടെ സമരത്തിന് പിന്തുണയേറുന്നു.
കോൺഗ്രസ് മരിയാപുരം മണ്ഡലം പ്രസിഡന്റ് ജോബി മാത്യു, ബ്ലോക്ക് സെക്രട്ടറി ലിജോ കഴിഞ്ഞാലിക്കുന്നേൽ, ഐഎൻടിയുസി മരിയാപുരം മണ്ഡലം പ്രസിഡന്റ് സാബു ജോസഫ് എന്നിവർ ആശാ പ്രവർത്തകരുടെ അവകാശപോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തല മുണ്ഡനം ചെയ്യും.
ഭരണാധികാരികളുടെ മനുഷ്യത്വരഹിതമായ നടപടിക്കെതിരേ നാലിന് വൈകുന്നേരം നാലിന് ഇടുക്കി ടൗണിലാണ് നേതാക്കളുടെ തല മുണ്ഡനം ചെയ്തുള്ള പ്രതിഷേധം. മരിയാപുരം പഞ്ചായത്തിനുള്ള ഫണ്ട് തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട് നാലിന് ഇടുക്കി ടൗണിൽ യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമരപന്തലിലാണ് നേതാക്കളുടെ തലമുണ്ഡനം. യോഗത്തിൽ മരിയാപുരം പഞ്ചായത്തിലെ ആശമാരെ ആദരിക്കുമെന്നും മണ്ഡലം പ്രസിഡന്റ് ജോബി തയ്യിൽ അറിയിച്ചു.
മഹിളാ കോണ്‍ഗ്രസ് ഐക്യദാര്‍ഡ്യം
അടിമാലി: ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് അടിമാലിയില്‍ മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.തിരുവനന്തപുരത്ത് നടന്നുവരുന്ന ആശവര്‍ക്കര്‍മാരുടെ സമരത്തിനുനേരേ സര്‍ക്കാരുകള്‍ മുഖം തിരിക്കുകയാണെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മഹിളാ കോണ്‍ഗ്രസ് അടിമാലി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്റ്റോഫീസിന് മുമ്പില്‍ ധര്‍ണ നടത്തി.
ഡിസിസി ഉപാധ്യക്ഷന്‍ പി.വി. സ്കറിയ സമരം ഉദ്ഘാടനം ചെയ്തു. പ്രതിഷേധ പ്രകടനമായിട്ടാണ് പ്രവര്‍ത്തകര്‍ പോസ്റ്റോഫീസിന് മുമ്പില്‍ എത്തിയത്. സമരത്തില്‍ മിനി ബിജു അധ്യക്ഷത വഹിച്ചു.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു, സോളി ജീസസ്, ഷാന്റി ബേബി, സാലി വേലായുധന്, ഉഷ സദാനന്ദന്, ബിന്ദു രാജേഷ്, ആനിയമ്മ ജേക്കബ്, ജാന്‍സി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.