ഭിന്നശേഷി നിയമനം: കെപിഎസ്ടിഎ രാപകൽ സമരം നടത്തി
1539013
Wednesday, April 2, 2025 11:48 PM IST
തൊടുപുഴ: ഭിന്നശേഷി നിയമനത്തിന്റെ പേരുപറഞ്ഞ് അധ്യാപക തസ്തികകൾക്ക് അംഗീകാരം നൽകാത്തത് കടുത്ത അനീതിയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ.
കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. പി.എം. നാസർ, പി.എസ്. മനോജ്, ബിജോയി മാത്യു, ജോർജ് ജേക്കബ്, സുനിൽ ടി. തോമസ്, ഷിന്റേ ജോർജ്, സജി മാത്യു, ടി. ശിവകുമാർ, ജോസ് കെ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.