അവധിക്കാല നീന്തൽപരിശീലനം ആരംഭിച്ചു
1539012
Wednesday, April 2, 2025 11:48 PM IST
വണ്ടമറ്റം: ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വണ്ടമറ്റം അക്വാട്ടിക് സെന്ററിൽ അവധിക്കാല നീന്തൽ പരിശീലന ക്യാന്പിനു തുടക്കമായി.
റിട്ട. എസ്പി അലക്സ് എം. വർക്കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ പോൾസണ്‍ മാത്യു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷേർളി ആന്റണി, മനോജ് കോക്കാട്ട്, ജോയി ജോസഫ്, ബേബി വർഗീസ്, അലൻ ബേബി, പി.ജി. സനൽ കുമാർ എന്നിവർ പ്രസംഗിച്ചു.