കെഎസ്എസ്പിഎ ധർണ നടത്തി
1539011
Wednesday, April 2, 2025 11:48 PM IST
തൊടുപുഴ: ഏഴു ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ക്ഷാമാശ്വാസത്തിന് മുൻകാല പ്രാബല്യം നല്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, ലഹരി വ്യാപനം തടയുക, ആശമാരുടെ സമരം ഒത്തുതീർപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എസ്പിഎ തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ടി.ജെ. പീറ്റർ ഉദ്ഘാടനം ചെയ്തു. ഐവാൻ സെബാസ്റ്റ്യൻ, കെ.എസ്. ഹസൻകുട്ടി, ജയ്സണ് പി. ജോസഫ്, ഷെല്ലി ജോ, ഡാലി തോമസ്, ജോളി മുരിങ്ങമറ്റം, എസ്. ശശിധരൻപിള്ള, എസ്.ജി. സുദർശനൻ, ടി.യു. ഫ്രാൻസീസ്, റോയി ടി. ജോസ് ആന്റണി എന്നിവർ പ്രസംഗിച്ചു.