കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു
1539004
Wednesday, April 2, 2025 11:48 PM IST
പീരുമേട്: ദേശീയപാതയിൽ പാമ്പനാർ കാത്തോലിക്കാ പള്ളിക്കു സമീപം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. പാമ്പനാർ മാറാട്ടുകുളം തന്സ്ലാസിസ് (73) ആണ് മരിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് വരുന്നതുകണ്ട് ഓടി മാറാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. വഴിയാത്രക്കാരനെ ഇടിച്ച ശേഷം ബസ് മുൻപോട്ട് നീങ്ങി നിർത്തിയിട്ടിരുന്ന പിക്കപ്പ് ലോറിയിൽ ഇടിച്ചുനിൽക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് തന്സ്ലാസിസിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കുമളിയിൽനിന്നു തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ഭാര്യ: പ്രിജിത. മക്കൾ: മെറിന (അയർലൻഡ് ) സാബു.സംസ്കാരം പിന്നീട്.