മാധ്യമലോകത്തെ ജാഗ്രത: സെമിനാർ നടത്തി
1538708
Tuesday, April 1, 2025 11:05 PM IST
മുതലക്കോടം: സമകാലിക മാധ്യമലോകത്ത് ക്രൈസ്തവർ പുലർത്തേണ്ട ജാഗ്രത എന്ന വിഷയത്തിൽ കത്തോലിക്ക കോണ്ഗ്രസ് മുതലക്കോടം ശാഖയുടെ നേതൃത്വത്തിൽ സെമിനാർ നടത്തി.
കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ സെമിനാർ നയിച്ചു.
ഫൊറോന ഡയറക്ടർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ ഉദ്ഘാടനം ചെയ്തു. പ്രഫ. ജോജോ ജോസഫ്, തോമസ്കുട്ടി വർഗീസ്, ബോണി ഞാളൂർ, മാനുവൽ ചെന്പരത്തി എന്നിവർ പ്രസംഗിച്ചു.