ചെറുകിട വ്യവസായ അസോ. ജില്ലാ സമ്മേളനം നടത്തി
1537423
Friday, March 28, 2025 11:04 PM IST
തൊടുപുഴ: ജില്ലാ ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ സമ്മേളനവും പൊതുയോഗവും സംസ്ഥാന നേതാക്കൾക്ക് സ്വീകരണവും നൽകി. സംസ്ഥാന പ്രസിഡന്റ് എ. നിസാറുദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുനിൽ വഴുതലക്കാട്ട് അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന നേതാക്കളെ ആദരിച്ചു.
മുൻ പ്രസിഡന്റ് ബേബി ജോർജ്, സെക്രട്ടറി ജോബി ചെറിയാൻ, ട്രഷറർ പി.വി. ബിജു, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പൈകട, ബി. ജയകൃഷ്ണൻ, പി.ജെ. ജോസ്, എ. ഫസിലുദ്ദീൻ, എ.വി. സുനിൽ നാഥ്, എം.എം. മുജീബ് റഹ്മാൻ, ജോസഫ് ടി. സിറിയക്, റെജി വർഗീസ് എന്നിവർ പ്രസംഗിച്ചു. വ്യവസായികൾ നേരിടുന്ന പ്രതിസന്ധികൾ തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ യോഗത്തിൽ അവതരിപ്പിച്ചു.