മെഗാ ശുചീകരണ കാന്പയിൻ നടത്തി
1537426
Friday, March 28, 2025 11:04 PM IST
തൊടുപുഴ: മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭ പരിധിയിലെ പ്രധാന റോഡുകൾ വൃത്തിയാക്കുന്നതിനായി മെഗാ ശുചീകരണ കാന്പയിൻ നടത്തി. സാമൂഹിക തലത്തിൽ ജൈവ മാലിന്യം സംസ്കരിക്കുന്നതിനായി ക്രെഡായി ബിൻ, അജൈവ മാലിന്യങ്ങളായ പേപ്പർ, പ്ലാസ്റ്റിക് എന്നിവ നിക്ഷേപിക്കുന്നതിനായി ഡബിൾ ബിൻ എന്നിവയുടെ വിതരണത്തിന്റെയും 30 സിസിടിവി കാമറകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം നടത്തി.
നഗരസഭാ ചെയർപേഴ്സണ്‍ ഇൻ ചാർജ് പ്രഫ. ജെസി ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, കൗണ്‍സിലർമാരായ ജോസഫ് ജോണ്‍, മുഹമ്മദ് അഫ്സൽ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ബിജോ മാത്യു, വി.ഡി. രാജേഷ്, വി.പി.സതീശൻ, ഐ. രജിത, പി.വി. ദീപ, എൻ.പി രാജേഷ് എന്നിവർ പ്രസംഗിച്ചു.