അഡ്വഞ്ചർ ടൂറിസം: ദേവികുളം സാഹസിക അക്കാദമിക്ക് പുതിയ മന്ദിരം
1537425
Friday, March 28, 2025 11:04 PM IST
തൊടുപുഴ: സംസ്ഥാന യുവജന ക്ഷേമ ബോർഡിന് കീഴിലുള്ള ദേവികുളം സാഹസിക അക്കാദമിയുടെ പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. അഡ്വഞ്ചർ ടൂറിസത്തിനും സാഹസിക പ്രവർത്തനങ്ങൾക്കും സഹായകരമായ കേന്ദ്രം എന്ന നിലയിലാണ് പുതിയ മന്ദിരം നിർമിക്കുന്നത്.
അക്കാദമിക്ക് സ്വന്തമായുള്ള ഒരേക്കർ സ്ഥലത്ത് 9.63 കോടി ചെലവഴിച്ച് നൂറ് പേർക്ക് താമസം, പരിശീലനം എന്നിവയ്ക്കുള്ള സൗകര്യം, ആംഫി തിയറ്റർ, കോണ്‍ഫറൻസ് ഹാൾ, ഡൈനിംഗ് ഹാൾ, വിഐപി മുറികൾ, ആധുനിക ശുചിമുറികൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറികൾ തുടങ്ങിയ സൗകര്യങ്ങളുള്ള കെട്ടിടമാണ് നിർമിക്കുന്നത്. തീരദേശ വികസന അഥോറിറ്റിക്കാണ് നിർമാണച്ചുമതല. യോഗത്തിൽ എ. രാജ എംഎൽഎ അധ്യക്ഷത വഹിച്ചു.