മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി
1537125
Thursday, March 27, 2025 11:48 PM IST
തൊടുപുഴ: മാലിന്യ മുക്തം നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ മെഗാ ക്ലീനിംഗ് ഡ്രൈവ് നടത്തി. ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് നിർവഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, തദ്ദേശഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ശ്രീലേഖ, ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. അജയ് പി. കൃഷ്ണ, ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ എസ്.എം. ഭാഗ്യരാജ്, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.വി. വർഗീസ് എന്നിവർ പ്രസംഗിച്ചു. ശുചിത്വ സന്ദേശ റാലിയും സംഘടിപ്പിച്ചു.