മാധ്യമ പ്രവർത്തകർക്കായി വനംവകുപ്പ് ശില്പശാല നടത്തി
1537118
Thursday, March 27, 2025 11:48 PM IST
തൊടുപുഴ: ജില്ലയിലെ മാധ്യമ പ്രവർത്തകർക്കായി വനംവകുപ്പ് ശില്പശാല സംഘടിപ്പിച്ചു. പാന്പാടുംചോല ദേശീയോദ്യാന ഡോർമെട്രിയിൽ നടന്ന പരിപാടി ഇടുക്കി സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്റർ പി.കെ. വിപിൻദാസ് ഉദ്ഘാടനം ചെയ്തു. റേഞ്ച്ഓഫീസർമാരായ സി.വി. ബിജു, കെ. ഉദയകുമാർ, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി, ട്രഷറർ ആൽവിൻ തോമസ് എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ക്ലാസുകൾക്ക് റിട്ട. ഡെപ്യൂട്ടി റേഞ്ച് ഓഫീസർമാരായ ജെയ്സണ്‍ ജോസഫ്, പോൾ പി. ഐസക്ക് എന്നിവർ നേതൃത്വം നൽകി.
പാന്പാടുംചോല റേഞ്ച് ഓഫീസർ അനന്തപത്മനാഭൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.സി. ജോബിമോൻ, ഇടുക്കി സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ഇ.ബി. ഷാജിമോൻ, ഫോറസ്റ്റ് ഓഫീസർമാരായ പി.കെ.ഷിബു, മാത്യു വർഗീസ് എന്നിവർ നേതൃത്വം നൽകി. മനുഷ്യ-വന്യജീവി സംഘർഷം, വനത്തിനുള്ളിലെ പ്രവേശനം തുടങ്ങിയ വിഷയങ്ങളിലായിരുന്നു ശില്പശാല. ശില്പശാലയുടെ ഭാഗമായി ട്രക്കിംഗും നടത്തി.