പോലീസ് സ്റ്റേഷൻ വളപ്പിൽ മരം വീണു
1536916
Thursday, March 27, 2025 6:08 AM IST
കാളിയാർ: കനത്ത മഴയിൽ പോലീസ് സ്റ്റേഷനിലേക്കുള്ള പ്രധാന വഴിയിൽ മരം വീണു. ഇന്നലെ വൈകുന്നേരം 4.45 ഓടെ ആയിരുന്നു സംഭവം. കനത്ത മഴയ്ക്കൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മരങ്ങൾ ഒന്നാകെ കടപുഴകി വീഴുകയായിരുന്നു. പോലീസ് ജീപ്പ് സ്റ്റേഷനിൽനിന്നു പ്രധാന വഴിയിലേക്ക് ഇറങ്ങി നിമിഷങ്ങൾക്കകമാണ് തണൽ മരങ്ങൾ കൂട്ടത്തോടെ മറിഞ്ഞുവീണത്. അതിനാൽ തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി.
പോലീസ് അധികൃതർ വിവരം അറിയിച്ചതിനെത്തുടർന്ന് തൊടുപുഴയിൽനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേന സ്ഥലത്തെത്തി. തുടർന്ന് മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് മരങ്ങൾ മുറിച്ചുമാറ്റി തടസം നീക്കുകയായിരുന്നു. സേനാംഗങ്ങളായ ബിബിൻ എ. തങ്കപ്പൻ, ഷിബിൻ ഗോപി, വി.ബി. സന്ദീപ്, അനിൽ നാരായണൻ, രാജീവ് ആർ. നായർ എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.