പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ തുടങ്ങി
1533645
Sunday, March 16, 2025 11:49 PM IST
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ കൂമ്പന്‍പാറയില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.
28ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഒരു മാസംകൊണ്ട് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിക്കും.
അത്യാവശ്യഘട്ടത്തിൽ മൂന്നാറില്‍ പ്രവര്‍ത്തിക്കുന്ന പൊതുശ്മശാനം ഉപയോഗിക്കാന്‍ ക്രമീകരണമൊരുക്കിയ ശേഷമാണ് നവീകരണത്തിനായി കൂമ്പന്‍പാറയിലെ ശ്മശാനം അടച്ചിട്ടുള്ളതെന്നും ഗ്രാമപഞ്ചായത്തധികൃതര്‍ അറിയിച്ചു. ശ്മാശാനത്തിനുള്ളില് സ്ഥാപിച്ചിട്ടുള്ള യന്ത്രസാമഗ്രികളുടെയടക്കം നവീകരണജോലികള്‍ പൂര്‍ത്തിയാക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റർപ്രൈസസാണ് നവീകരണ ജോലികള്‍ ചെയ്യുന്നത്.