ഗണിതശില്പശാല സംഘടിപ്പിച്ചു
1533316
Sunday, March 16, 2025 3:10 AM IST
അടിമാലി: പാറത്തോട് സെന്റ് ജോർജ് സ്കൂളിൽ ഗണിതശില്പശാല സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു . ജ്യോമട്രിക് ഹാർമണി എന്ന പേരിൽ സംഘടിച്ച ദ്വിദിന ഗണിത ശില്പശാലയ്ക്ക് ഗണിത ശാസ്ത്ര പ്രതിഭയും പരിശീലകനുമായ സഹദേവൻ നേതൃത്വം നൽകി. ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്,മോഡലുകൾ, പസിലുകൾ തുടങ്ങിയവയിൽ പരിശീലനം നൽകി. ശിൽപശാലയിൽ 50 ഓളം കുട്ടികൾ പങ്കെടുത്തു.
പിടിഎ പ്രസിഡന്റ് കെ. എം. ഷാജി, അസി. മാനേജർ ഫാ. ജോമോൻ പള്ളിവാതുക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി ജോസഫ്, ഗണിത അധ്യാപകരായ റിനിമോൾ മാത്യു, പി.പി. സോഫിയ, അനിത വർഗീസ്, സിസ്റ്റർ സോമിയ ജോസ്, ആഗ്നസ് തെരേസ്, രഞ്ജിനി തോമസ് എന്നിവർ പ്രസംഗിച്ചു.