കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ നാൽപ്പതുമണി ആരാധന തുടങ്ങിയിട്ട് 80 വർഷം
1532968
Saturday, March 15, 2025 12:02 AM IST
കരിമണ്ണൂർ: സെന്റ് മേരീസ് ഫൊറോന പള്ളിയിൽ 18 മുതൽ 20 വരെ തിയതികളിൽ നാൽപ്പതുമണി ആരാധന നടക്കും. 18നു രാവിലെ 6.15നു വിശുദ്ധകുർബാന, സന്ദേശം-മോണ്‍. വിൻസെന്റ് നെടുങ്ങാട്ട്, എട്ടുമുതൽ വൈകുന്നേരം 4.15 വരെ ദിവ്യകാരുണ്യ ആരാധന, 4.30നു വിശുദ്ധകുർബാന-മേജർ ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ആലഞ്ചേരി.
19നു രാവിലെ 6.15നു വിശുദ്ധ കുർബാന,സന്ദേശം-റവ. ഡോ. സെബാസ്റ്റ്യൻ പാലമൂട്ടിൽ. തുടർന്ന് എട്ടുമുതൽ 4.15 വരെ ആരാധാന. 4.30നു വിശുദ്ധ കുർബാന-ഫാ.ജോർജ് ആന്റണി ആശാരിശേരിൽ, സന്ദേശം-ഫാ. മാത്യു മഞ്ഞക്കുന്നേൽ സിഎംഐ. 20നു രാവിലെ 6.15നു വിശുദ്ധ കുർബാന, സന്ദേശം-ഫാ. കുര്യാക്കോസ് കൊടകല്ലിൽ, എട്ടുമുതൽ പത്തുവരെ ദിവ്യകാരുണ്യ ആരാധന, തുടർന്നു വിശുദ്ധ കുർബാന,സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ഇടവകയിൽനിന്നുള്ള വൈദികർ, മുൻ വികാരിമാർ, അസി. വികാരിമാർ എന്നിവർ സഹകാർമികരാകും.
11.30നു ദിവ്യകാരുണ്യ പ്രദക്ഷിണം. 12.30നു സമാപന പ്രാർഥന, ദിവ്യകാരുണ്യ ആശിർവാദം, 12.45നു ദിവ്യകാരുണ്യ ആരാധനയുടെ 80-ാം വർഷം പ്രമാണിച്ചുള്ള ഭവനനിർമാണ പദ്ധതി പ്രഖ്യാപനം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ നിർവഹിക്കും.
വികാരി റവ. ഡോ. സ്റ്റാൻലി പുൽപ്രയിൽ, അസി. വികാരി ഫാ. മാത്യു എടാട്ട് എന്നിവർ അറിയിച്ചു.